Tuesday, March 12, 2013

സ്കോപ്

പത്താം ക്ലാസ്സിലെത്തിയതും  തുടങ്ങി, "പ്ലസ്‌ടു  സയന്‍സ് ഗ്രൂപ്പ്‌ എടുക്കുന്നത നല്ലത്. അതിനു നല്ല സ്കോപാണ്.  അതാകുമ്പോ സ്കൂളില്‍ പോകുന്നതിനോപ്പം തന്നെ എന്ട്രന്‍സ് കോച്ചിങ്ങിന് പോകാം. എന്നിട്ട് എന്‍ജിനിയറിങ്ങ്, മെഡിസിന്‍ മുതലായ എതെങ്കിലുമൊന്നു എടുക്കാം. ഇപ്പൊ അതിനാ സ്കോപ്. ഇനി എങ്ങാനും എന്ട്രന്‍സ് കിട്ടിയിലെങ്കിലും സയന്‍സ് ആകുമ്പോ വേറെ വിഭാഗത്തിലെക്കും മാറാന്‍ എളുപ്പമാണ്. അപ്പൊ വല്ല ബി.കോം ചെയ്യ്താല്‍ നല്ല സ്കോപ് ആണ്.  ബാങ്കിലൊക്കെ കിട്ടിയ കല്യാണ മാര്‍ക്കറ്റിലൊക്കെ ഇപ്പൊ എന്താ സ്കോപ്."

    അങ്ങനെ പത്തു ഒരു വിധം കഴിഞ്ഞു പ്ലസ്‌ടു എത്തി. വീണ്ടും തുടങ്ങി. "സയന്‍സ് എടുത്താല്‍ മതിട്ടോ. എന്താ ഇപ്പൊ ഒരു എന്‍ജിനിയര്‍ ഡോക്ടര്‍ എന്നൊക്കെ  പറഞ്ഞാല്‍ ഉള്ള വില. അതിനൊക്കെ ഇപ്പൊ സ്കോപ് ഉള്ളു. പ്രത്യേകിച്ചും ഐ.ടി.യുടെ സ്കോപ് പറയണ്ട. "

  ഒടുക്കം സയന്‍സ് ഗ്രൂപ്പ്‌ തന്നെ എടുത്തു. ബയോളജി പഠിക്കാനുള്ള അതിയായ താത്പര്യക്കുറവ്  കാരണം കമ്പ്യൂട്ടര്‍ സയന്‍സ്  എടുത്തു. അപ്പൊ, "അതെന്തേ കമ്പ്യൂട്ടര്‍ എടുത്തേ. ഇനിയിപ്പോ മെഡിസിന്‍ എഴുതാന്‍ പറ്റില്ലല്ലൊ. ശോ... കഷ്ടായി.. ഒരു ഡോക്ടര്‍ എന്നൊക്കെ പറഞ്ഞാല്‍ നല്ല സ്കോപ് ആയിരുന്നു. ഒരു എം.ബി.ബി.എസ്. ഉണ്ടെങ്കില്‍ തന്നെ രോഗികള്‍ ക്യു അല്ലെ. ആഹ്... ഇനി പറഞ്ഞിട്ട്  കാര്യമില്ല."

പ്ലസ്‌ ടു കാലം കുറച്ചങ്ങോട്ട് കഴിഞ്ഞപ്പോള്‍, "ഈ വര്‍ഷം പ്ലസ്‌ ടു പരീക്ഷ എഴുതുകയല്ലേ. എന്ട്രന്‍സ് കോച്ചിംഗ് പോകുന്നുണ്ടലോലെ. എന്ട്രന്‍സ് എന്തായാലും എഴുതണം. മെഡിസിന്‍ എന്തായാലും പറ്റിലാലെ. പോട്ടെ. എന്ജിനിയറിങ്ങിനും നല്ല സ്കോപ് ആണല്ലോ. അത് എഴുതാതിരിക്കണ്ട. ഇനി എഞ്ചിനീയറിങ്ങിനു സ്കോപ് നോക്കി വേണം ബ്രാഞ്ച് തിരഞ്ഞെടുക്കാന്‍ കേട്ടോ. ഐ.ടി നല്ല സ്കോപ് ആണ്. പിന്നെ സിവില്‍ എന്താ സ്കോപ് നാട്ടില്‍ തന്നെ. ഇലക്ട്രോണിക്സ് നല്ല സ്കോപ് ആണ് വിദേശത്തു. മെക്കാനിക്കല്‍ ഒക്കെ എടുത്താല്‍ നല്ല സ്കോപ് അല്ലെ. എന്റെ ഏട്ടന്റെ ഭാര്യേടെ അമ്മാവന്റെ മകന്റെ ഭാര്യേടെ  ചെറിയച്ചന്റെ മകള്‍ടെ മകന്‍ മെക്കാനിക്കല്‍ ആണ്. നല്ല സ്കോപ് ആണുനു ഉറപ്പല്ലേ."

അങ്ങനെ എഞ്ചിനിയറിങ്ങിനു പ്ലസ്‌ ടു ഹാങ്ങോവറില്‍ കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ എടുത്തു. "കമ്പ്യൂട്ടര്‍ സയന്‍സ് ആണല്ലേ. അതും ഐ.ടിയും ഒക്കെ ഒന്ന് തന്നെയല്ലെ.  അതിനിപ്പോ പഴയ സ്കോപ് ഇല്ലനാണല്ലോ കേള്‍ക്കണതു. ശരിയാണോ. സിവില്‍ എടുക്കായിരുന്നു. നല്ല സ്കോപ് അല്ലെ. എന്റെ വകയില്‍ ഒരു അമ്മാവന്റെ മകന്‍റെ കുട്ടി  സിവിലാണ് എടുത്തിരിക്കണത്."

ഒടുക്കം നാലു കൊല്ലം പഠിച്ചു പുറത്തിറങ്ങി. ഒപ്പം പഠിച്ചവന്മാരുമായുള്ള വട്ട മേശ സമ്മേളനങ്ങളില്‍, "അളിയാ ഇനി എന്താടാ പ്ലാന്‍. കോഴ്സ് കഴിഞ്ഞു. എങ്ങനെയെങ്കിലും  ഒരു ജോലി തപ്പിയെടുക്കണ്ടേ. വല്ല കോഴ്സ് ചെയ്താല്‍ നല്ല സ്കോപ് ആണെന്ന എല്ലാവരും പറയുന്നത്.  ആ വഴിക്ക് നോക്കിയാലോ. പക്ഷെ സ്കോപ് ഏതാനു  നല്ലവണം ആലോചിച്ചിട്ട് മതി. വെറുതെ എന്തെങ്കിലും കോഴ്സ് ചെയ്തിട്ട് കാര്യമില്ലലോ. സ്കോപ് ഇല്ലാത്ത വല്ലതും ചെയ്താല്‍ ആ കാശ് നഷ്ടം എന്നല്ലാതെ ഒരു കാര്യവും ഉണ്ടാകില്ല."

അങ്ങനെ ഒരു ജോലിയൊക്കെ കിട്ടി. ഹോ... സമാധാനം ഇനി കേള്‍ക്കണ്ടല്ലോ ഈ കോപ്പ് എന്ന് വിചാരിച്ചു സന്തോഷിച്ചപ്പോ,

" അരുണേ, മോന്‍ എന്‍ജിനിയറിങ്ങ് കഴിഞ്ഞു ഇപോ ജോലിയൊക്കെ ആയില്ലെ. എന്റെ മകള്‍ടെ കുട്ടിയെ ഏതിന് വിടണമെന്ന ആലോചനയിലാണ്. ഏതാ ഇപ്പൊ സ്കോപ് ഉള്ളത്. എന്ജിനിയറിങ്ങ് വേണോ മെഡിസിന്‍ വേണോ."

"രണ്ടായാലും അതിന്‍റെതായ ഗുണവും ദോഷവും ഉണ്ട്. അവര്‍ക്ക് ഏതാ ഇഷ്ടം എന്നതിനനുസരിച്ചിരിക്കും."

"എന്നാലും ഏതിനാ സ്കോപ് കൂടുതല്‍."

"ഈ സ്കോപ് എന്നൊക്കെ പറയണതില്‍ ഒരു പരിതി വിട്ടു കാര്യമില്ല. കുട്ടിക്ക് ഏതാ പഠിക്കാന്‍ ഇഷ്ടം എന്ന് വെച്ചാല്‍ അതിനു വിടൂ. ആ കുട്ടിക്ക് ഏറ്റവും സ്കോപ് അതിലായിരിക്കും."

"അവള്‍ക്കങ്ങനെ പ്രത്യേക ഇഷ്ടങ്ങള്‍ ഒന്നുമില്ല. അവള്‍ടെ അമ്മയ്ക്കും അച്ഛനും എന്‍ജിനിയര്‍ ആകണമെന്ന. ഇപ്പൊ എല്ലാ വിഷയത്തിനും ട്യൂഷന്‍ ഒക്കെ ഉണ്ട്. അതൊക്കെ നല്ലതാണലോല്ലേ."

"ആഹ്... കോച്ചിങ്ങിനു പോകുന്നുണ്ടോ?"

"ഇപ്പൊ ഇല്ല. ഒരു എട്ടാം ക്ലാസ്സിലൊക്കെ എത്തിയാല്‍ IIT കോച്ചിങ്ങിനു വിടണം വിചാരിക്കുന്നു. IIT  ഒക്കെ കിട്ടിയാല്‍ നല്ല സ്കോപ് അല്ലെ."

"അപ്പൊ കുട്ടി ഇപ്പൊ ഏതു ക്ലാസിലാണ്."

"ഈ വര്‍ഷം ഒന്നിലേക്കായി."

കുഞ്ഞനിയത്തി, ദൈവം നിനക്ക് ക്ഷമിക്കാനുള്ള കരുത്തു തരട്ടെ.

16 comments:

  1. da nee blog ezuthu mudakkanda.super aayittundu, pinne ippo ithinu nalla scope aanu

    ReplyDelete
  2. കലക്കി.....ബ്ലോഗ്ഗിങ്ങില്‍ നിനക്കും നല്ല സ്കോപ് ഉണ്ട് കേട്ടോ :)

    ReplyDelete
  3. നന്നായിട്ടുണ്ട്.... ക്ലൈമാക്സ്‌ കലക്കി!!

    എനിക്കും എഴുതണം എന്നുണ്ട്... പക്ഷെ അതൊരു കടന്നാക്രമണം ആയിപ്പോവും! ;)

    ഏതായാലും എഴുത്ത് നിര്‍ത്തണ്ട! ആശംസകള്‍ :)

    ReplyDelete
    Replies
    1. നന്ദി അളിയാ.. :)

      പിന്നെ, കടന്നാക്രമണം ആകും എന്ന ഡയലോഗ് വിട്. ആ കാര്യത്തില്‍ താങ്കള്‍ ഒരു പുലിയാണ് എന്നത് എല്ലാവര്‍ക്കും അറിയാം. മച്ചാന്‍ തീര്‍ച്ചയായും എഴുതണം. That too will be a great one like your movie reviews.:)

      Delete
  4. We are urgently in need of KlDNEY donors for the sum of $500,000.00 USD, WhatsApp or Email for more details:
    hospitalcarecenter@gmail.com
    WhatsApp +91 779-583-3215

    ReplyDelete