ഇതൊരു സിനിമ നിരൂപണം അല്ല. വിശ്വരൂപം എന്ന തമിഴ് സിനിമ ഇന്ത്യ ഒട്ടാകെ ഉണ്ടാക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ എഴുതാന്‍ തോന്നിയ കുറച്ചു കാര്യങ്ങള്‍ മാത്രം.
കമലഹാസന്റെ ഏതു സിനിമ ഇറങ്ങുമ്പോഴും അതിനോടൊപ്പം വിവാദങ്ങളും പതിവാണ്. വിശ്വരൂപത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തിയേറ്ററില്‍ സിനിമ ഇറക്കുനതിനോടൊപ്പം തന്നെ ഡി.ടി.എച് . സംവിധാനം വഴി ടി.വിയിലും ഒരു ദിവസം സിനിമ പ്രദര്‍ശി പ്പിക്കുക എന്ന പുതിയ ഒരു ആശയം ആണ് ഇത്തവണ വിവാദങ്ങള്‍ക് തുടക്കം കുറിച്ചത്. തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകളും മറ്റും സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നും കമല്‍ തീരുമാനം പുനപരിശോധിക്കണം എന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു.
കമല്‍ സിനിമകളുടെ കൂടെയുള്ള സ്ഥിരം വിവാദങ്ങള്‍ എന്നതിനപ്പുറത്തേക്കു ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വിശ്വരൂപത്തിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളെ സൂക്ഷികേണ്ടിയിരികുന്നു . മതവാതികള്‍ (അതോ തീവ്ര (മത )വാതികളോ?) ഈ സിനിമക്കെതിരെ ഉയര്‍ത്തിയ ഉയര്‍ത്തുന്ന വിവാദങ്ങള്‍ എന്തിനു എന്ന് മനസിലാകുന്നില്ല. അവര്‍ പറയുന്ന കാരണം ഇസ്ലാം എന്ന മതത്തെയും അതിന്റെ വിശ്വാസികളെയും അവഹേളിക്കുന്ന ഒരു ചിത്രമാണ് ഇത് എന്നാണ്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് അതിന്റെ ഉള്ളടക്കം ആരുടെ ത്രികാല ജ്ഞാനത്തില്‍ തെളിഞ്ഞതാണോ എന്തൊ .
അഫ്ഘാനിസ്ഥാനിലെ തീവ്രവാദവും അതിനെതിരെയുള്ള അമേരിക്കയുടെ നീക്കങ്ങളും മറ്റുമൊക്കെയാണ് ഈ സിനിമ. അതില്‍ ഇന്ത്യ എന്നാ രാജ്യം പോലും കാണി ക്കുന്നില്ല . ഇവിടുത്തെ മുസ്ലിം സഹോദരങ്ങളെ പറ്റി പറയുന്നുമില്ല. പിന്നെയും എന്ത്കൊണ്ടു ഇവിടെ ഇത്രയും വിവാദങ്ങള്‍ എന്ന് മനസിലാകുനില്ല. ഇനി ലോകത്തെ മൊത്തം മുസ്ലിം സമൂഹത്തിനും വേണ്ടിയാണു ഈ വിവാദങ്ങള്‍ എങ്കില്‍ ആ സഹജീവി സ്നേഹം നല്ലത് തന്നെ. പക്ഷെ ആ സിനിമയില്‍ എവിടെയും ലോകത്തെ മുഴുവന്‍ മുസ്ലിം സഹോദരങ്ങളെ മോശക്കാരായി ചിത്രീകരിക്കുനില്ല അല്ലെങ്കില്‍ മുസ്ലിം എന്ന മതം മോശമാണ് എന്നും പറയുന്നില്ല. പിന്നെ ആകെയുള്ളത് അഫ്ഘാനിസ്ഥാനിലെ തീവ്രവാദികള്‍ മുസ്ലിം മതത്തില്‍ പെട്ടവരാണ് എന്നതാണ്. അത് ഒരു സാങ്കല്പിക സൃഷ്ടി ഒന്നുമല്ല എന്നത് എല്ലാവര്ക്കും അറിയാം.
അഫ്ഘാനിസ്ഥാനില്‍ ഇത്തരം തീവ്രവാദികള്‍ ഉണ്ട് എന്നതും അവര്‍ അവിടെ എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതും എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ്. അത് സിനിമയില്‍ കാണിക്കുമ്പോള്‍ മുസ്ലിം സമൂഹത്തെ മൊത്തത്തില്‍ അപമാനിക്കല്‍ ആകുമോ. ആണെങ്കില്‍, സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രവാചകനെയും ഈ മതത്തെയും അപമാനിക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരില്‍ ആളുകളെ കൊന്നൊടുക്കുന്ന ഈ തീവ്രവാദികള്‍ അല്ലെ. അപ്പൊ അവര്‍ക്കെതിരെയല്ലേ ഈ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തേണ്ടത്. അവരെ എങ്ങനെ ഇല്ലാതാക്കാം എന്നല്ലേ ചിന്തിക്കേണ്ടത്.
ഈ സിനിമാക്കെതിരെ കൊടി പിടിക്കുന്ന സഹോദരങ്ങള്‍ ഒരു കാര്യം ആലോചികുക. ലോക മുസ്ലിം ജനതയുടെ നൂറില്‍ ഒരംശം മാത്രം വരുന്ന ഈ വിഭാഗത്തെ കുറിച്ച് മോശമായി പറഞ്ഞാല്‍ ഇല്ലതകുന്നതാണോ ഇസ്ലാം എന്ന മതത്തിന്റെ വിശ്വാസ്യത. അങ്ങനെ നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് നിങ്ങള്‍ടെ മതത്തില്‍ വിശ്വാസം ഇല്ല എന്നാണ്. ഇസ്ലാം എന്ന മതത്തിലും പരമ കാരുണ്യവാനായ അല്ലാഹുവിലും വിശ്വസിക്കുന്ന ഒരു മുസ്ലിം സഹോദരനും ഇത്തരo ബാലിശമായ വിവാദങ്ങള്‍ മുഖവിലകെടുകില്ല എന്നാണ് എന്റെ വിശ്വാസം.
കഥ പറയുമ്പോള്‍ എന്ന സിനിമയുടെ അവസാനം മമ്മൂക്ക നടത്തുന്ന പ്രസംഗത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. 'മനുഷ്യനെ വല്ലാതെ സ്വാധീനിക്കുന്ന ഒന്നായി കല ഇനിയും മാറിയിട്ടില്ല. പണ്ട് വൈലോപ്പിള്ളി മാമ്പഴം എന്ന കവിതയില്‍ കുട്ടി മാമ്പൂ നുള്ളിയതും അതിനു കുട്ടിയെ അമ്മ അടിച്ചതും പിന്നീടു കുട്ടി മരിച്ചപ്പോള്‍ അതോര്‍ത്തു അമ്മ സങ്കടപെടുന്നതുമൊക്കെ എഴുതിയപോള്‍ ആ കവിത എല്ലാ മലയാളികളുടെയും മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി. പക്ഷെ ഇന്നും കുട്ടികള്‍ മാമ്പൂ നുള്ളുന്നുമുണ്ട് അതിനു അമ്മമാര്‍ തല്ലുന്നുമുണ്ട് എന്ന്'.
സിനിമയും മറ്റു കലകളുമൊക്കെ അതായി തന്നെ ഇരിക്കട്ടെ. അവിടേക്ക് മതവും ജാതിയും ഒന്നും ദയവു ചെയ്തു കയറ്റാതിരിക്കു. കമലഹാസ്സന്‍ തന്നെ പറഞ്ഞ പോലെ ഇത്തരം സംസ്ക്കാരിക തീവ്രവാദം അവസാനിപിക്കേണ്ടിയിരിക്കുന്നു.
"എപ്പോള്‍ ഒരുവന്‍ ദൈവത്തിന്റെ സന്ദേസങ്ങളെ എതിര്‍ക്കുന്നതോ അവഹേളിക്കുന്നതോ നിങ്ങള്‍ കേള്‍ക്കുന്നുവോ, അവന്‍ മറ്റൊരു സംഭാഷണത്തിലേക്ക് കടക്കുന്നത് വരെ അവന്റെ കൂടെ ഇരിക്കതിരിക്കുക"
(വിശുദ്ധ ഖുര്‍ആന്‍ 4:140)
അവന്റെ കൂടെ ഇരിക്കതിരിക്കാനെ ഖുര്‍ആന്‍ പറയുന്നുള്ളൂ. അല്ലാതെ പറയുന്നവനെ കൊല്ലാനും കല്ലെറിയാനും അല്ല.
ജയ് ഹിന്ദ് ...