Friday, October 28, 2011

മോഹന്‍ രാഘവന് ആധരാന്ജ്ജലികള്‍

 ടി ഡി ദാസന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമ പ്രേമികളുടെ മൊത്തം മനസ്സില്‍ തന്റെതായ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞു ഈ നാട്ടിന്‍ പുറത്തെ സാധാരണക്കാരന്‌.. മലയാളത്തിനു  ഒരു മികച്ച സംവിധായകനെ കൂടി ലഭിചു എന്ന സന്തോഷമായിരുന്നു ടി ഡി ദാസന്‍ കണ്ടപ്പോള്‍ തോന്നിയത്. നല്ല സിനിമകള്‍ നമ്മുക്ക് നഷ്ടപെടുത്താതെ സംരക്ഷിക്കാം കഴിവുള്ള ഒരാളെ ലഭിച്ച മനസുഖം വളരെ വലുതായിരുന്നു...

പക്ഷെ ഇപ്പോള്‍ എല്ലാം നമ്മുക്ക് കയ്യെത്തി പിടിക്കാവുന്നതിലും അപ്പുറത്തേക്ക് വിട്ടു ആ നല്ല സംവിധയകന്‍, ആ നല്ല മനുഷ്യന്‍ നമ്മെ വിട്ടു പോയി... 

ആധരാന്ജ്ജലികള്‍.....


Monday, August 01, 2011

സംഘടന

           പണ്ട് ഒരു സംഘടന ഉണ്ടായിരുന്നു..  മലയാളികള്‍, പ്രത്യേകിച്ച് തൊഴിലാളി വിഭാഗം, സ്വന്തം കുടുംബം പോലെ കണ്ട ഒരു സംഘടന. സ്വന്തം വീട്ടില്‍ ഒരു നേരം അടുപ്പ് പുകഞ്ഞില്ലെങ്കില്‍ പോലും ആ സംഘടനക്കു വേണ്ടി പണം മുടക്കിയവര്‍, സ്വന്തം മക്കള്‍ പട്ടിണി അയാള്‍ പോലും അവരുടെ എല്ലാം എല്ലാം ആയ നേതാക്കള്‍ക്ക് വയറു നിറച്ചു ചോറ് വിളമ്പിയിരുന്ന അമ്മമാര്‍.... അന്ന് ആ സംഘടന അവരുടെ ജീവനായിരുന്നു.. ആ സംഘടന അവരുടെ ശക്തി  ആയിരുന്നു... 
               
              ഇന്നും ആ സംഘടന ഉണ്ട്. പക്ഷെ ആ പഴയ പ്രവര്‍ത്തകര്‍ മാത്രം ഇല്ല... ഇനി അഥവാ ഉണ്ടെങ്കിലോ അവര്‍ സംഘടനക്കു  അനഭിമതര്‍... ഇനി ഇപ്പൊ സംഘടന ഏതാണ്  എന്ന്  പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ....

            ഈ അടുത്തും, മേല്‍ പറഞ്ഞ  സംഘടന അവര്‍ ബന്ധങ്ങള്‍ക്ക്  നല്‍കുന്ന വില ഉയര്‍ത്തി കാണിച്ചു.... പണ്ട് സംഘടനയുടെ ഒരു നേതാവുണ്ടായിരുന്നു... കുഞ്ഞനന്തന്‍ നായര്‍  എന്നോ മറ്റോ ആണ് പേര്.. പാര്‍ട്ടി പ്രവര്‍ത്തനങ്ങളും ആയി ജര്‍മനിയില്‍  ജീവിച്ച കാലത്ത് ഒരു നെറ്റിപട്ടം കിട്ടി... ബെര്‍ലിന്‍ എന്നൊരു പേര്... അങ്ങനെ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആയി... പിന്നെ പഴയ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ പറ്റാത്തത് കൊണ്ട് അങ്ങനെ തന്നെ പ്രവര്‍ത്തിച്ചു... വിവരമില്ലാത്ത പൊതുജനങ്ങള്‍ നല്ലത് എന്ന് പറഞ്ഞു... അവരുടെ ഇടയില്‍ ഒരു നല്ല  പേരും കിട്ടി... പക്ഷെ കഴിവും അനുഭവസമ്പത്തും ഉള്ള നേതാക്കന്മാര്‍ക്ക് അല്ലെ കാര്യം മനസ്സിലാകൂ.. അവര്‍ പ്രഖ്യാപിച്ചു, ബെര്‍ലിന്‍  ചെയ്തതൊന്നും ശരിയല്ല... സംഘടന നിയമങ്ങള്‍ക്കു ഇതെല്ലം എതിര്... അങ്ങനെ ബെര്‍ലിനും സംഘടനക്കും ഇടയില്‍ ഒരു മതില്‍ വന്നു.. 

       അങ്ങനെ  സംഘടനയും നേതാക്കളും അവരുടെ ജോലികളുമായി സന്തോഷത്തോടെ ജീവിക്കുകയായിരുന്നു... കഴിഞ്ഞ അഞ്ചു കൊല്ലം നാടു ഭരിച്ചു... ഇപ്പൊ പ്രതിപക്ഷത്തിരിക്കുന്നു. ഓരോ ദിവസം ഓരോ കാരണം ഉണ്ടാക്കും, സഭയില്‍ നിന്നും  ഇറങ്ങി പോരും... അങ്ങനെ സന്തോഷത്തോടെ ജീവിക്കുമ്പോള്‍ ആണ് പ്രതിപക്ഷ നേതാവ്  കണ്ണൂര്‍ പോകാന്‍ തീരുമാനിച്ചത്. അപ്പൊ പഴയ സ്നേഹിതനെ ഒന്ന് വിളിച്ചു കളയാം എന്ന് ബെര്‍ലിന് തോന്നി. അങ്ങനെ വിളിച്ചു. ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി നേതാക്കന്മാര്‍ അങ്ങ് വിലക്കേര്‍പ്പെടുത്തി. അവിടെ പോവുകയോ വല്ലതും കഴിക്കുകയോ ചെയ്യരുത് എന്ന്. പിന്നെ അവര്‍  എന്ത് ചെയ്യണം. ന്യായം ന്യായം ആണ് അത് ഇനി ആര് ആയാലും. പക്ഷെ  ഇത് കേള്‍ക്കാന്‍ നിന്ന പോലെ ആയിരുന്നു പ്രതിപക്ഷ നേതാവ്. സംഘടന പറഞ്ഞ സ്ഥിതിക്ക് ഇനി എന്തായാലും പോകണം എന്ന് കക്ഷി അങ്ങ് ഉറപ്പിച്ചു. അങ്ങനെ പോയി. പിന്നെ എന്തായാലും സംഘടന പറഞ്ഞതല്ലേ, കുറച്ചെങ്കിലും  കേട്ട് കളയാം എന്ന് വിചാരിച്ചത് കൊണ്ട് ഒന്നും കഴിച്ചില്ല.. ലേശം ഇളനീര് വെള്ളം കുടിച്ചു. 

          ഇനി പുതിയ മതിലുകള്‍ ഉയരുമോ എന്നതൊക്കെ കാത്തിരുന്നു തന്നെ കാണണം. എന്തായാലും സംഘടന തങ്ങളുടെ ന്യയം വിട്ടു കളിക്കില്ല... അതാണ് ശീലം... അപ്പൊ ശേഷം ഭാഗം സ്ക്രീനില്‍...

Tuesday, February 01, 2011

Hai Friends

Hai friends,
         I had started a new blog of mine....This is to share my views with you all....Also to know yours'....
 I request the support of all....